ഐഎസ്ആര്‍ഒ ചാരക്കേസില്‍ സിബി മാത്യൂസ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി. കേസില്‍ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടിയെടുക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെയാണ് അപ്പീല്‍. കേസില്‍ അപ്പീല്‍ നല്‍കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയതിന് പിന്നാലെയാണ് സിബി മാത്യൂസ് അപ്പീല്‍ നല്‍കിയത്. ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആദ്യം അന്വേഷണം നടത്തിയ സംഘത്തിന്റെ തലവനായിരുന്നു സിബി മാത്യൂസ്. എന്നാല്‍ തുടര്‍ന്ന് സിബിഐ നടത്തിയ അന്വേഷണത്തില്‍ ചാരവൃത്തി നടന്നിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അന്വേഷണ സംഘത്തിലെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ ശിപാര്‍ശ ചെയ്തത്. എന്നാല്‍ നടപടിയെടുക്കാന്‍ കാലതാമസമുണ്ടായതിനെ തുടര്‍ന്ന് നമ്പി നാരായണന് കോടതിയെ സമീപിക്കുകയും എത്രയും വേഗം നടപടിയുണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിക്കുകയുമായിരുന്നു.
Comments