ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ.എം. മാണിക്ക് കോഴ നല്‍കിയെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് വിജിലന്‍സ് നടത്തുന്ന പ്രാഥമിക അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. കേസെടുക്കണോ എന്ന കാര്യം വിജിലന്‍സ് ഡയറക്ടര്‍ തന്നെ തീരുമാനിക്കണം. അക്കാര്യം സര്‍ക്കാറിന് വിടേണ്ടതില്ല.
വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ.യും ഇടതുമുന്നണിക്കു വേണ്ടി കണ്‍വീനര്‍ വൈക്കം വിശ്വവും സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ ഈ ഉത്തരവ്. കേസന്വേഷണം കോടതിയുടെ മേല്‍നോട്ടത്തിലാവണമെന്ന വൈക്കം വിശ്വന്റെ ആവശ്യം അപക്വമാണെന്നും ഈ ഘട്ടത്തില്‍ പരിഗണിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി.
Comments