മദ്യനയത്തില്‍ മാറ്റം വരുത്തുന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്. നയം പ്രഖ്യാപിച്ച ശേഷം വെള്ളംചേര്‍ത്ത് സര്‍ക്കാര്‍ പൊറാട്ട് നാടകം കളിക്കുകയാണെന്ന് നിയമസഭയില്‍ ക്രമപ്രശ്നം ഉന്നയിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.എന്നാല്‍, മദ്യനയം കുറ്റമറ്റരീതിയില്‍ മുന്നോട്ടു കൊണ്ടുപോകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി നല്കി. മദ്യനയത്തില്‍ അന്തിമ കോടതി വിധി ഇനിയും വരേണ്ടതുണ്ട്. ഇതും കൂടി കണക്കിലെടുത്ത ശേഷമേ അന്തിമ തീരുമാനം കൈകൊള്ളൂ. തൊഴില്‍ നഷ്ടമാകുന്ന മദ്യവ്യവസായ തൊഴിലാളികളെയും കൂടി പരിഗണിച്ചായിരിക്കും ഈ തീരുമാനം. ഇവരുടെ പുനരധിവാസത്തിനായി തുക ശേഖരിക്കുന്നുണ്ട്. മദ്യനയവുമായി ബന്ധപ്പെട്ട തീരുമാനം പെട്ടെന്ന് എടുത്തതല്ളെന്നും ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments