യു.ഡി.എഫ് സര്‍ക്കാറിന്‍െറ മദ്യനയം പുനഃപരിശോധിക്കേണ്ടതില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. നയം രൂപീകരിച്ചത് ഒരു ദിവസം കൊണ്ടല്ല. എല്ലാവരുമായും ചര്‍ച്ച ചെയ്ത് യു.ഡി.എഫ് ഒറ്റക്കെട്ടായി തീരുമാനിച്ച കാര്യമാണിതെന്നും സുധീരന് വ്യക്തമാക്കി.
കോടതി വിധിക്കെതിരെ നിയമ പോരാട്ടം വേണ്ടി വരും. സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മദ്യനയത്തെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കരുത്. ജനനന്മ നോക്കിയെടുക്കുന്ന തീരുമാനങ്ങള്‍ കോടതി തടസ്സപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. മദ്യനയം സംബന്ധിച്ച വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി അഭിപ്രായ വ്യത്യാസമില്ളെന്നും ജനപക്ഷ യാത്രക്കു ശേഷം മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സുധീരന് വ്യക്തമാക്കി.
Comments