ബാര്‍ കോഴ കേസില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് നിയമസഭയില്‍ കൊണ്ടുവന്ന തെളിവുകള്‍ അടങ്ങിയ സിഡി വിജിലന്‍സ് അന്വേഷണ സംഘത്തിന് കൈമാറി. തെളിവുകള്‍ അടങ്ങിയ സിഡി സഭയുടെ മേശപ്പുറത്ത് വെയ്ക്കാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്നാണ് വിജിലന്‍സിന് കൈമാറിയത്. സിഡി പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് കോടിയേരി വിജിലന്‍സിനോട് ആവശ്യപ്പെട്ടു.
Comments