കൊച്ചി: പ്രമുഖ നിയമജ്ഞനും ഭരണതന്ത്രജ്ഞനുമായ വി.ആര് കൃഷ്ണയ്യര്‍(100) കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. കഴിഞ്ഞമാസം 13ന് ആയിരുന്നു നൂറാം പിറന്നാള്‍. പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്സിറ്റിയില്‍ നിന്ന് ബി.എ.യും ജയിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നാണ് നിയമബിരുദം നേടിയത്.പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വി.വി. രാമയ്യരുടെയും നാരായണി അമ്മാളിന്റെയും മകന് വൈദ്യനാഥപുരം രാമയ്യര് കൃഷ്ണയ്യര്‍ എന്ന വി.ആര്. കൃഷ്ണയ്യര്‍ 1915 നവംബര്‍ 15ന്യിരുന്നു ജനനം. വാര്‍ധക്യ സഹജമായ അസുഖങ്ങളേക്കുറഞ്ഞ് ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ നില ഉച്ചയോടെ വഷളാകുകയായിരുന്നു. കഴിഞ്ഞ പത്തു ദിവസമായി ചികിത്സയിലായിരുന്നു.
Comments