കൊച്ചി: അന്തരിച്ച വി.ആര് ജസ്റ്റിസ് കൃഷ്ണയ്യരോടുള്ള ആദര സൂചകമായി സംസ്ഥാനത്തെ എല്ലാ കോടതികള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. കീഴ്കോടതികള്ക്കും ട്രൈബ്യൂണലുകള്‍ക്കും എറണാകുളം അഡ്വക്കറ്റ് ജനറല്‍ ഓഫിസിനും അവധി ബാധകമായിരിക്കും. കൂടാതെ കൊച്ചി കോര്പ്പറേഷന് പരിധിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കും.
കൃഷ്ണയ്യരുടെ നിര്യാണത്തില്‍ ആദര സൂചകമായി അനുശോചനം രേഖപ്പെടുത്തി നിയമസഭ നാളെ പിരിയും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
എം.ജി സര്‍വകലാശാല നാളെ നടത്താനിരുന്ന എല്ലാ നിയമപരീക്ഷളും മറ്റന്നാളത്തേക്ക് മാറ്റിവെച്ചു. നാളത്തെ മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.
Comments