കശ്മീരിലെ ബാരാമുല്ലയില്‍ സൈനിക ക്യാമ്പിനു നേര്‍ക്കുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഏഴ് പേര് കൊല്ലപ്പെട്ടു. മൂന്ന് സൈനികരും രണ്ടു പൊലീസുകാരും രണ്ടു തീവ്രവാദികളുമാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നിയന്ത്രണരേഖയ്ക്കു സമീപം ഉറി സെക്ടറിലുള്ള സൈനിക ക്യാമ്പിനു നേരെ വെള്ളിയാഴ്ച പുലര്‍ച്ചെ 3.30നാണ് ആക്രമണം ഉണ്ടായത്. മൂന്ന് പേരടങ്ങുന്ന തീവ്രവാദി സംഘം നുഴഞ്ഞു കയറുകയും സൈനിക ക്യാമ്പിനു നേരെ വെടിയുതിര്‍ക്കുകയുമായിരുന്നു. ശക്തമായ തിരിച്ചടിയില്‍ രണ്ടു തീവ്രവാദികളെയും സൈന്യം വധിച്ചു. മൂന്നാമനു വേണ്ടിയുള്ള തിരച്ചില്‍ സൈന്യം ശക്തമാക്കിയിട്ടുണ്ട്.
ഡിസംബര്‍ എട്ടിനു പ്രധാനമന്ത്രി നരേന്ദ്ര മോദി കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കയാണ് ആക്രമണം. ജമ്മു കശ്മീരില്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അതിര്‍ത്തിയില്‍ തീവ്രവാദി ആക്രമണം ശക്തമായിട്ടുണ്ട്.
Comments