നിയമസഭാ മന്ദിരത്തില്‍ മൂന്ന് മന്ത്രിമാരടക്കം എട്ട് പേരുണ്ടായിരുന്ന ലിഫ്റ്റ് പൊട്ടിവീണു. ആര്‍ക്കും പരിക്കില്ല. മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, വി.കെ ഇബ്രാഹിംകുഞ്ഞ്, ലിഫ്റ്റ് ഓപറേറ്റര്‍, മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് എന്നിവരായിരുന്നു ലിഫ്റ്റിലുണ്ടായിരുന്നത്. ഇവരെ പ്രാഥമിക പരിശോധനക്ക് വിധേയരാക്കി. വിദേശത്തേക്ക് പോകുന്ന കുഞ്ഞാലിക്കുട്ടിയും ഇബ്രാഹിംകുഞ്ഞും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയതായി പേഴ്സണല്‍ സ്റ്റാഫ് പറഞ്ഞു.
അന്തരിച്ച ജസ്റ്റിസ് വി.ആര് കൃഷ്ണയ്യര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞതിന് ശേഷമായിരുന്നു സംഭവം. ലിഫ്റ്റില്‍ കയറി വാതില്‍ അടച്ച ഉടനെ ലിഫ്റ്റ് പൊട്ടി നേരേ താഴേക്ക് പോവുകയായിരുന്നു. രണ്ട് നില താഴേക്കാണ് ലിഫ്റ്റ് പതിച്ചത്. ഇടിയുടെ ആഘാതത്തില്‍ ലിഫ്റ്റിലുണ്ടായിരുന്നവര്ക്ക് ചെറിയ ശാരീരികാസ്വാസ്ഥ്യതകള്‍ അനുഭവപ്പെട്ടു.
Comments