ദേശീയപാതയില്‍ ഇന്ധനവുമായി പോയ പാചകവാതക ടാങ്കര്‍ ലോറി മറിഞ്ഞു. മംഗലാപുരം ദേശീയപാത 17ല്‍ ഷിറിയയ്ക്കു സമീപം വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ലോറി മറിഞ്ഞത്. ടാങ്കറില്‍ നിന്ന് ഇന്ധനം ചോര്ന്നതിനത്തെുടര്ന്ന് ദേശീയ പാതയില്‍ വാഹന ഗതാഗതം തടയുകയും 500 മീറ്റര്‍ ചുറ്റളവിലുള്ള താമസക്കാരെ മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ചോര്‍ച്ച പൂര്‍ണമായും അടച്ചു.
അപകടത്തെ തുടര്‍ന്ന് വാഹനഗതാഗതവും സമീപത്തെ റെയില്‍വേ ട്രാക്കിലൂടെയുള്ള ട്രെയിന്‍ ഗതാഗതവും നിരോധിച്ചിരുന്നു. ട്രെയിന്‍ ഗതാഗം പിന്നീട് പുനസ്ഥാപിച്ചു. വാഹനഗതാഗതത്തില്‍ വെള്ളിയാഴ്ച ഉച്ചവരെ നിയന്ത്രണം ഏര്‍പ്പെടുത്തി. പാചകവാതക ടാങ്കറില്‍ നിന്ന് വാതകം മാറ്റുന്നതിനുള്ള ശ്രമം തുടരുന്നു.
Comments