വിവാദ പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി നിരഞ്ജന് ജ്യോതിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം പാര്‍ലമെന്റിന്‍െറ ഇരു സഭകളെയും സ്തംഭിപ്പിച്ചു. പാര്‍ലമെന്റിന് പുറത്ത് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം.പിമാര്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ കറുത്ത തുണി കൊണ്ട് വായമൂടിക്കെട്ടി പ്രതിഷേധിച്ചു. പ്രതിപക്ഷ കക്ഷികളും ധര്‍ണയില്‍ പങ്കാളികളായി. മന്ത്രിയുടെ ക്ഷമാപണം സ്വീകരിച്ച് സഭാ നടപടികളുമായി മുന്നോട്ടുപോകാന്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ ആവശ്യപ്പെട്ടു. ഇന്നലെ രാജ്യസഭയിലും മോദി ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
അതേസമയം പ്രക്ഷോഭത്തില്‍ ടി.എം.സിയുമായി സഹകരിക്കില്ളെന്ന് സി.പി.എം നേതാവ് ബുദ്ധദേവ് ഭട്ടാചര്യ വ്യക്തമാക്കി. അണ്ണാ ഡി.എം.കെ, ടി. ആര്.എസ് എന്നീ പ്രതിപക്ഷ കക്ഷികള്‍ പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു.
Comments