ധനമന്ത്രി കെ.എം മാണിക്കെതിരെയുള്ള ബാര്‍ കോഴ ആരോപണത്തിലുള്ള അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. കേസില്‍ ഇനി മൊഴിയെടുക്കേണ്ട എന്ന് വിജിലന്‍സ് തീരുമാനിച്ചു. ഇതുവരെയുള്ള അന്വേഷണത്തിന്‍െറ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് തയാറാക്കാനും തീരുമാനമായി. റിപ്പോര്‍ട്ട് ഒരാഴ്ചക്കകം സമര്‍പ്പിക്കും. മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ നിയമോപദേശം തേടും.
ബാറുടമകളുടെ അസോസിയേഷന് നേതാവ് രാജ്കുമാര് ഉണ്ണിയടക്കം നിരവധി പേര് വിജിലന്‍സിന് മൊഴി നല്‍കാനെത്തിയിരുന്നില്ല. ഒരു മാസത്തെ സമയമാണ് മൊഴി നല്കാന് ബാറുടമകള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അനുവദിക്കേണ്ടെന്നും വിജിലന്‍സ് തീരുമാനിച്ചു.
Comments