കോട്ടയം: ധനമന്ത്രി കെ.എം മാണി മാണി കോഴ വാങ്ങിയില്ലെന്ന് ഇപ്പോള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പറഞ്ഞു. കോട്ടയത്ത് നടക്കുന്ന മദ്യവിരുദ്ധ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നേരത്തെ ഇത് വിശ്വസിച്ചിരുന്നില്ല. എന്നാല്‍ മദ്യനയത്തില്‍ ഇപ്പോഴത്തെ സര്‍ക്കാര്‍ നിലപാട് മറിച്ചു ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതായും ബിഷപ്പ് പറഞ്ഞു. സര്‍ക്കാര്‍ ഈ നിലപാട് തുടര്‍ന്നാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ദുഃഖിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Comments