കൊച്ചി: മൗലികാവകാശങ്ങള്‍ക്കും സാമൂഹികനീതിക്കും വേണ്ടി ആയുഷ്കാലം മുഴുവന്‍ പോരാടിയ ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ ഓര്‍മയായി. വൈകിട്ട് ഏഴോടെ എറണാകുളം രവിപുരം ശ്മശാനത്തില്‍ പൂര്‍ണ ഒൗദ്യോഗിക ബഹുമതികളോടെ ഭൗതികശരീരം സംസ്കരിച്ചു. ബ്രാഹ്മണ ആചാര പ്രകാരമുള്ള ചടങ്ങുകള്‍ മക്കളായ രമേശ്, പരമേശ് എന്നിവര്‍ നിര്‍ഹിച്ചു. ശേഷം ഭൗതികശരീരം വൈദ്യുതി ശ്മശാനത്തിലേക്ക് മാറ്റി. സര്‍ക്കാര്‍ പ്രതിനിധികളും ബന്ധുക്കളും സുഹൃത്തുക്കളും അടക്കം നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.
രാവിലെ ഒമ്പത് മുതല്‍ നാലുവരെ ഭൗതികശരീരം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വെച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് അടക്കം സമൂഹത്തിന്‍െറ നാനാതുറകളില്‍പെട്ടവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് എം.ജി. റോഡിലെ വസതിയായ സദ്ഗമയിലേക്ക് ഭൗതികശരീരം എത്തിച്ചു. ശേഷം അന്ത്യ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി രവിപുരം ശ്മശാനത്തിലേക്ക് കൊണ്ടുപോയി.
Comments