പഞ്ചാബില്‍ സന്നദ്ധസംഘടന നടത്തിയ ക്യാമ്പില്‍ തിമിരശസ്ത്രക്രിയയ്ക്ക് വിധേയരായ 60 പേര്‍ക്ക് കാഴ്ച നഷ്ടമായി.
ഗുര്‍ദാസ്പുര്‍ ജില്ലയിലെ ഖുമാന്‍ ഗ്രാമത്തിലാണ് സംഭവം. കാഴ്ചശേഷി പോയവരെ അമൃത്സര്‍ മെഡിക്കല്‍കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെല്ലാം 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരാണ്. അമൃത്സറില്‍നിന്ന് 40 കിലോമീറ്റര്‍ അകലെയുള്ള അജ്നാല ഗ്രാമവാസികളാണ് ശസ്ത്രക്രിയയ്ക്ക് വിധേയരായത്.
ശസ്ത്രക്രിയയ്ക്ക് ശേഷം അണുബാധയുണ്ടായതാണ് കാഴ്ച നഷ്ടപ്പെടാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഇവര്‍ക്ക് കാഴ്ചശക്തി തിരികെ ലഭിക്കാന്‍ സാധ്യതയില്ലെന്നാണ് പരിശോധനയില്‍ വ്യക്തമായത്.
ഗുരുനാനാക്ക് ഫൗണ്ടേഷന് എന്ന സന്നദ്ധ സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞയാഴ്ചയായിരുന്നു ക്യാമ്പ്. അധികൃതരുടെ അനുമതിയില്ലാതെയാണ് ക്യാന്പ് നടന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. 62 പേരായിരുന്നു ക്യാന്പിന്റെ ഭാഗമായി ശസ്ത്രക്രിയയ്ക്ക് വിധേയരായത്.
Comments