ശമ്പളം വൈകുന്നതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ കൂട്ട അവധിയില്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ കെ എസ് ആര് ടി സി ബസ് സര്‍വീസുകള്‍ മുടങ്ങി. കോഴിക്കോട് ജില്ലയില്‍ 70 ശതമാനം സര്‍വീസുകളും മുടങ്ങി. ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ ഒഴികെയുള്ള ഡിപ്പോകളിലെ ജീവനക്കാരാണ് അവധിയെടുത്തത്.
ശബരിമല സര്‍വീസുകളെ ബാധിക്കുമെന്നതിനാല്‍ ചെങ്ങന്നൂര്‍ ഡിപ്പോയിലെ ജീവനക്കാര്‍ കൂട്ട അവധിയെടുത്തിട്ടില്ല. ചെങ്ങന്നൂരില്‍ നിന്നുള്ള ശബരിമല സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കുന്നുണ്ട്.
Comments