ഉത്തര്‍പ്രദേശിന്‍െറ വിവിധ ഭാഗങ്ങളില്‍ അതിശൈത്യം മൂലം ഒമ്പത് പേര് മരണപ്പെട്ടു. കനത്തമഞ്ഞ് വീഴ്ചയെ തുടര്‍ന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടങ്ങളില്‍ മാത്രം ഏഴുപേരാണ് മരണമടഞ്ഞത്. സിദ്ധാര്‍ഥ് നഗര്‍, ഹര്ദോലി, ലക്കിംപുര്‍ ഖേരി എന്നീ ജില്ലകളിലാണ് വാഹനപകടങ്ങള്‍ ഉണ്ടായത്.
സിദ്ധാര്‍ഥ് നഗറില്‍ മൂന്ന് പേരും ഹര്ദോലിയിലും ലക്കിംപൂര്‍ ഖേരിയിലും രണ്ടു പേര് വീതവുമാണ് വാഹനാപകടത്തില്‍ കൊല്ലപ്പെട്ടത്. ലക്കിംപൂര്‍ ഖേരിയില്‍ അധ്യാപികയും 16 വയസുള്ള വിദ്യാര്‍ഥിയുമാണ് മരണപ്പെട്ടത്. ലോഹാറാനിയിലും ബസ്തിയിലും രണ്ടു പേരാണ് അതിശൈത്യം മൂലം മരണപ്പെട്ടത്. മുസഫര്‍ നഗറിലാണ് സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 5.5 രേഖപ്പെടുത്തിയത്.
Comments