പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിങ്കപ്പുര്‍ പ്രസ് ഗ്രൂപ്പിന്‍്റെ 'ഏഷ്യന്‍ ഓഫ് ദി ഇയര്‍' പുരസ്കാരം. സിങ്കപ്പൂര്‍ ആസ്ഥാനമായ ദ സ്ട്രെയിറ്റ് ടൈംസിന്റെ പ്രസാധകരായ സിങ്കപൂര് പ്രസ്സ് ഹോള്‍ഡിംഗ്സ് ആണ് പുരസ്കാരം പ്രഖ്യാപിച്ചത്.
തെരഞ്ഞെടുപ്പിലെ അട്ടിമറി ജയം നേടി ശക്തമായ നേതൃത്വത്തിലൂടെ ഇന്ത്യയുടെ വികസനത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യകതി യെന്ന നിലയിലാണ് മോദിയെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. ഭരണപരിഷ്കാരങ്ങളും ലോക ശ്രദ്ധ നേടിയ സാമ്പത്തിക നയങ്ങളും അന്താരാഷ്ട്ര നയതന്ത്രബന്ധങ്ങളിലെ നേട്ടങ്ങളുമാണ് മോദിയെ അവാര്‍ഡിന് അര്‍ഹനാക്കിയതെന്ന് സ്ട്രെയിറ്റ് ടൈംസ് എഡിറ്റര്‍ വാറന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
കഴിഞ്ഞവര്‍ഷം ചൈനീസ് പ്രധാനമന്ത്രി ഷീ ജിന്‍ പിങ്ങും ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ അബേയുമായിരുന്നു ഈ അവാര്‍ഡ് പങ്കിട്ടത്.
Comments