പാലക്കാട്: മുസ് ലിം സ്ത്രീകളുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് പ്രസ്താവന നടത്തിയ എം.ഇ.എസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂറിനെതിരെ നോട്ടീസ് അയച്ച ന്യൂനപക്ഷ കമ്മീഷന് നടപടിയെ വിമര്‍ശിച്ച് വി.ടി. ബല്‍റാം എം.എല്‍.എ. തന്‍െറ ഫേസ്ബുക് പേജിലാണ് ബല്‍റാമിന്‍െറ വിമര്‍ശം. ലൈംഗിക പീഡനത്തിനിരയായ കൊച്ചുകുഞ്ഞിനെപ്പോലും അവഹേളിക്കുന്നവര്‍ക്കെതിരെ സാങ്കേതികത്വം പറഞ്ഞ് ഒരു നടപടിയും സ്വീകരിക്കാത്ത ന്യൂനപക്ഷ കമ്മീഷന്, സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞതിന്‍െറ പേരില്‍ ഫസല്‍ ഗഫൂറിനെതിരെ നടപടിക്കൊരുങ്ങുന്നത് ആശ്ചര്യകരമാണെന്ന് ബല്‍റാം പറഞ്ഞു.
സ്ത്രീകള്‍ മുഖം മറയുന്ന രീതിയില്‍ വസ്ത്രം ധരിക്കുന്നത് ഇസ് ലാമികമല്ലെന്ന ഫസല്‍ ഗഫൂറിന്‍െറ പ്രസ്താവന ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കി എന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് കമ്മീഷന് ചെയര്മാന് അഡ്വ. എം വീരാന്‍കുട്ടി നോട്ടീസ് അയച്ചത്. ഏഴു ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
അതേസമയം ന്യൂനപക്ഷ കമ്മീഷന്‍െറ നോട്ടീസ് ലഭിച്ചാല്‍ അത് മനുഷ്യാവകാശ കമ്മീഷന് കൈമാറുമെന്ന് ഫസല്‍ ഗഫൂര്‍ പ്രതികരിച്ചിരുന്നു. തന്‍െറ അഭിപ്രായ സ്വാതന്ത്ര്യത്തെ ന്യൂനപക്ഷ കമ്മീഷന് ചോദ്യം ചെയ്തിരിക്കുകയാണെന്നും ഗഫൂര്‍ പറഞ്ഞു.
Comments