റാഞ്ചി: ജമ്മു കശ്മീരില്‍ ഭീകരവാദി ആക്രമണങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യു.പി.എ സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ വിനോദസഞ്ചാരികള്‍ കശ്മീരില്‍ എത്തിയിരുന്നു. സംസ്ഥാനത്ത് സമാധനം ഉണ്ടായിരുന്നു. എന്നാല്‍, മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നതോടെ ഭീകരവാദികള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചു. ഇപ്പോള്‍ വിനോദസഞ്ചാരികളല്ല മറിച്ച് ഭീകരവാദികളാണ് കശ്മീരിലേക്ക് വരുന്നത്. പ്രധാനമന്ത്രിയായപ്പോള്‍ മോദി പറഞ്ഞത് ചൈനയെയും പാകിസ്താനെയും കൈകാര്യം ചെയ്യുമെന്നായിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.
തെരഞ്ഞെടുപ്പിന് മുമ്പ് മോദി എവിടെ പോയാലും അവിടെ വര്‍ഗീയ സംഘര്‍ഷം ഉണ്ടാകുമായിരുന്നു. മഹാരാഷ്ട്ര, ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സംഭവങ്ങള്‍ ഉദാഹരണമാണ്. അവര്‍ ജനങ്ങളെ വര്‍ഗീയമായി തമ്മിലടിപ്പിക്കുകയായിരുന്നു. ഇത്തരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താറെന്നും രാഹുല്‍ ആരോപിച്ചു.
Comments