ന്യൂഡല്‍ഹി: ആസൂത്രണ കമ്മീഷന് നിര്‍ത്തലാക്കുമെന്ന തീരുമാനം ദൗര്‍ഭാഗ്യകരമായിപ്പോയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നിര്‍ത്തലാക്കുകയല്ല മറിച്ച് പ്രവര്‍ത്തനരീതി മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആസൂത്രണ കമ്മീഷന് പകരമുള്ള പുതിയ സംവിധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്കി ആസൂത്രണ കമ്മീഷനെ ശക്തിപ്പെടുത്തണം. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്ക് കേന്ദ്രം കൂടുതല്‍ പണം നിക്കിവെക്കുന്നുണ്ടെങ്കിലും പദ്ധതികളുടെ മാനദണ്ഡങ്ങള്‍ മൂലം സംസ്ഥാനങ്ങള്‍ക്ക് ഈ പണം വേണ്ട രീതിയില്‍ ചെലവഴിക്കാന്‍ കഴിയുന്നില്ല. ഇവ മാറണമെന്നും അതിനുവേണ്ട നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്നും ഉമ്മന്‍ ചാണ്ടി യോഗത്തില്‍ ആവശ്യപ്പെട്ടു.
Comments