പാലക്കാടിന്റെയും പറളി സ്കൂളിന്റെയും സ്വര്ണക്കുതിപ്പോടെയാണ് അമ്പതിയെട്ടാം സംസ്ഥാന സ്കൂള്‍ കായികമേളയ്ക്ക് കൊടി ഉയര്‍ന്നത്. ആദ്യദിനം രണ്ട് മീറ്റ് റെക്കോഡും പിറന്നു.
ആദ്യ രണ്ട് സ്വര്‍ണവും പറളി സ്കൂളിന്റെ ബലത്തില്‍ പാലക്കാട് സ്വന്തമാക്കി. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ പാറളി സ്കൂളിന്റെ മുഹമ്മദ് അഫ്സലും സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ ഓട്ടത്തില്‍ പറളിയിലെ തന്നെ എം.വി. വര്‍ഷയുമാണ് സ്വര്‍ണം നേടിയത്.
അഫ്സല് മീറ്റിലെ ആദ്യ സ്വര്‍ണം നേടിയെങ്കിലും രണ്ട് വര്‍ഷം മുന്‍പ് അഫ്സല് കുറിച്ച ഒരു റെക്കോഡ് ആദ്യദിനം തന്നെ പഴങ്കഥയായി. 2012ല്‍ കുറിച്ച ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററിലെ മീറ്റ് റെക്കോഡ് കോതമംഗലം ബാര്‍ ബേസില്‍ സ്കൂളിലെ ബിപിന്‍ ജോര്‍ജാണ് തിരുത്തിയത്. 8:53.04 സെക്കന്‍ഡാണ് ബിപിന്‍ കുറിച്ച പുതിയ റെക്കോഡ് സമയം. 8:46.66 സെക്കന്‍ഡായിരുന്നു അഫ്സലിന്റെ പേരിലുണ്ടായിരുന്ന പഴയ റെക്കോഡ്. പാലക്കാട് പറളി സ്കൂളിന്റെ അജിത്ത് വെള്ളി നേടി.
Comments