ഫിലിപ്പീന്‍സില്‍ ഭീതി പരത്തിയ ഹാഗുപിറ്റ് ചുഴലിക്കാറ്റിന്റെ ശക്തികുറഞ്ഞു. ശനിയാഴ്ച ഫിലിപ്പീന്‍സിലെത്തിയ ചുഴലിക്കാറ്റില്‍ ഇതുവരെ മരിച്ചത് മൂന്നുപേര്‍ മാത്രം. എന്നാല്‍ വ്യാപക നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിരവധി വീടുകള്‍ തകരുകയും മരങ്ങള്‍ കടപുഴകി വീഴുകയും വൈദ്യുതി വിതരണം തകരാറിലാവുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞവര്‍ഷം ഫിലിപ്പീന്‍സില്‍ നാശംവിതച്ച ഹയാന് ചുഴലിക്കാറ്റില്‍ ആയിരക്കണക്കിനുപേര്‍ മരിച്ചിരുന്നു. ഹയാനെപ്പോലെ ശക്തമായ കാറ്റാുതന്നെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ വീശിയതെങ്കിലും നാശനഷ്ടങ്ങള്‍ താരതമ്യേന കുറവാണെന്ന് ബി ബി സി റിപ്പോര്‍ട്ട് ചെയ്തു.
Comments