തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് ചെലവന്നൂര്‍ കായല്‍ തീരത്ത് ഡി.എല്‍.എഫ് നിര്‍മിച്ച കെട്ടിടത്തിന്‍െറ ഭാഗങ്ങള്‍ പൊളിച്ചുനീക്കണമെന്ന് ഹൈകോടതി ഉത്തരവിട്ടു. ജസ്റ്റിസ് രാമകൃഷ്ണപിള്ളയുടെ അധ്യക്ഷതയിലുള്ള സിംഗിള്‍ ബെഞ്ചിന്െതാണ് ഉത്തരവ്. നിലവിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണം. കായല്‍ നികത്തി കെട്ടിടം നിര്‍മിക്കാന്‍ കമ്പനിക്ക് അനുമതി നല്കിയ കൊച്ചി നഗരസഭയുടെ നടപടി നിയമവിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. അതേസമയം കെട്ടിടം പൊളിക്കാന്‍ കോടതി പ്രത്യേക സമയം നിശ്ചയിച്ചിട്ടില്ല.
135 മീറ്റര്‍ കായല്‍ ഡി.എല്‍.എഫ് കൈയേറി എന്നാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയ സമിതി കണ്ടെത്തിയത്. കെട്ടിടത്തിന്‍െറ പ്രധാനഭാഗങ്ങള്‍ കായല്‍ നികത്തിയാണ് പണിതിരിക്കുന്നത്. ഉത്തരവ് നടപ്പായാല്‍ അനധികൃതമായി നിര്‍മിച്ച കെട്ടിടം പൂര്‍ണമായിത്തന്നെ ഒഴിവാക്കേണ്ടിവരും
Comments