തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ നേതാവ് ബിനോയ് വിശ്വം രംഗത്ത്. അടിയന്തരാവസ്ഥയെക്കുറിച്ച് പറയുമ്പോള്‍ താന്‍ ജയിലില്‍ കിടന്ന കാര്യമാണ് എപ്പോഴും പിണറായി പറയുന്നതെന്നും ഇങ്ങനെ ആണെങ്കില്‍ നിരവധി നേതാക്കളുടെ ജയില്‍ വാസത്തെകുറിച്ച് പറയേണ്ടി വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
അടിയന്തിരാവസ്ഥയെ പിന്തുണച്ചത് തെറ്റാണെന്ന് പറയാനുള്ള ആഢ്യത്തം കാട്ടിയ പാര്‍ട്ടിയാണ് സി.പി.ഐ. സി.പി.എം നേതാക്കള്‍ക്ക് ഭിന്നിപ്പിന്‍െറ രോഗം ബാധിച്ചിരിക്കുകയാണ്. പാര്‍ട്ടിയെ ഭിന്നിപ്പിച്ചതിന്െറ അമ്പതാം വാര്‍ഷികം അവര്‍ ആഘോഷിച്ചെന്നും ബിനോയ് വിശ്വം പരിഹസിച്ചു.
ബിനോയ് വിശ്വത്തെ കൂടാതെ പിണറായിയുടെ വിമര്‍ശങ്ങള്‍ക്ക് മറുപടിയുമായി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബുവും രംഗത്തെ ത്തി. ചില പാര്‍ട്ടികള്‍ ജന്മിമാരാകാന് ശ്രമിക്കുന്നതായി പ്രകാശ് ബാബു പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങള്‍ അന്തസോടെ പറയുന്ന പാര്‍ട്ടിയാണ് സി.പി.ഐ. പ്രമാണിത്ത രാഷ്ട്രീയം ആര്‍ക്കും യോജിച്ചതല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് വ്യക്തമാക്കി.
Comments