പൊതുമേഖല എണ്ണകമ്പനികള്‍ അഞ്ച് കിലോഗ്രാമിന്റെ എല്‍പിജി സിലിണ്ടര്‍ സബ്സിഡി നിരക്കായ 150 രൂപയ്ക്ക് വിതരണംചെയ്യുന്നു. സബ്സിഡി നിരക്കില്‍ 34 സിലിണ്ടറുകളാണ് ഒരു വര്‍ഷം ഉപഭോക്താവിന് ലഭിക്കുക. നിലവില്‍ 14.5 കിലോഗ്രാമിന്റെ 12 സിലിണ്ടര്‍ സബ്സിഡിനിരക്കില്‍ വിതരണം ചെയ്യുന്നതിന് തുല്യമാണ് ഇത്.
വരുമാനവും ഉപഭോഗവും കുറഞ്ഞവര്‍ക്ക് ഇത് സഹായകരമാണെന്നാണ് വിലയിരുത്തല്‍. നിലവില്‍ 14.5 കിലോഗ്രാമിന്റെ സിലിണ്ടര്‍ സബ്സിഡി നിരക്കില്‍ ലഭിക്കാന്‍ 400 രൂപയിലധികം ഉപഭോക്താവ് നല്കേണ്ടിവരുന്നുണ്ട്. എന്നാല്‍ ഉപയോഗം കുറഞ്ഞവര്‍ക്ക് 150 രൂപ നല്കി 5 കിലോഗ്രാമിന്റെ സിലിണ്ടര്‍ ഇനി വാങ്ങാം. പെട്രോള്‍ പമ്പുകളില്‍നിന്ന് സബ്സിഡിയില്ലാതെ 350 രൂപയ്ക്കും സിലിണ്ടര്‍ ലഭിക്കും.
Comments