മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ അഴിമതി ആരോപണത്തിന്‍െറ പശ്ചാത്തലത്തില്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഭരണകക്ഷി എം.എല്‍.എയായ കെ.ബി ഗണേഷ് കുമാറിന്‍െറ ആരോപണം പ്രതിപക്ഷം ഏറ്റെടുത്തത് ലീഗ്-പ്രതിപക്ഷ വാക്കേറ്റത്തിന് വഴിവെച്ചിരുന്നു. ഇതേതുടര്‍ന്ന് സഭാ നടപടികള്‍ തുടരാന്‍ സാധിക്കാത്തതിനാല്‍ സഭ പിരിയുകയാണെന്ന് ചെയര്‍ അറിയിക്കുകയായിരുന്നു.
ഗണേഷിന്‍െറ ആരോപണം നിയമസഭാ സമിതി അന്വേഷിക്കുന്നതിലെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. നടുത്തളത്തില്‍ കുത്തിയിരിപ്പ് നടത്തിയ പ്രതിപക്ഷം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ഇതിനിടെ ഗണേഷിന്‍െറ രേഖാമൂലമുള്ള പരാതിയില്‍ എന്ത് നിലപാടാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയോട് ചോദിച്ചു.
Comments