ഇന്ത്യയും പാകിസ്താനും ആവശ്യപ്പെടുകയാണെങ്കില് കശ്മീര്‍ ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് ഐക്യരാഷ്ട്ര സഭാ മേധാവി ബാന്‍കീ മൂണ്‍ അറിയിച്ചു. പ്രശ്നം പരിഹരിക്കാന്‍ ഇന്ത്യയും പാകിസ്താനും ചര്‍ച്ച തുടരണമെന്നും ഇരു രാജ്യങ്ങളുടേയും കശ്മീരിന്റേയും താല്പര്യങ്ങള് സംരക്ഷിക്കുന്ന തരത്തിലുള്ള പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു ബാന്‍കീ മൂണ്‍.
ചര്‍ച്ചയ്ക്ക് മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് താന്‍ മുമ്പും വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകളിലൂടെ മാത്രമെ ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുകയുള്ളു. ഇരു രാജ്യങ്ങളും പരസ്പര വിശ്വാസത്തിലൂന്നിയുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാകണം .അദ്ദേഹം ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളുമായി യു.എന്‍ നിരന്തര സമ്പര്‍ക്കത്തിലാണെന്നും അതിര്‍ത്തിയിലെ സംഘര്ഷങ്ങളിലുണ്ടാകുന്ന ജീവഹാനിയും ആയിരങ്ങളുടെ പാലായനവും തന്നെ ദുഖിതനാക്കുന്നുവെന്നും മൂണ്‍ പറഞ്ഞു.
Comments