തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്മാന് ആര്. ബാലകൃഷ്ണപിള്ളയെ ഒഴിവാക്കി. മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ കെ.ബി ഗണേഷ് കുമാര്‍ വിവാദ പരാമര്‍ശം നടത്തിയ സാഹചര്യത്തില്‍ യു.ഡി.എഫ് കക്ഷിനേതാക്കളുടെ യോഗത്തിലാണ് തീരുമാനം. ഇക്കാര്യം ബാലകൃഷ്ണപിള്ളയെ യു.ഡി.എഫ് നേതൃത്വം അറിയിച്ചു.
ജനപക്ഷയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തുന്ന രാഹുലുമായി കൂടിക്കാഴ്ച നടത്താന്‍ ഘടകകക്ഷി നേതാക്കള്‍ക്ക് അവസരം നല്‍കിയിരുന്നു. വൈകിട്ട് ഏഴു മണി മുതല്‍ കൂടിക്കാഴ്ച നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
Comments