എ.ടി.എമ്മില്‍ നിറയ്ക്കാന്‍ ബാങ്ക് ഏല്‍പ്പിച്ച പണത്തില്‍നിന്ന് പലതവണയായി 11 ലക്ഷം കവര്‍ന്നകേസില്‍ യുവാവ് അറസ്റ്റില്‍.
കോഴിക്കോട്, നടക്കാവ് ഹൗസിങ്ബോര്‍ഡ് കോളനിയില്‍ താമസിക്കുന്ന അശ്വിന് പ്രസാദ് (29) ആണ് അറസ്റ്റിലായത്. എ.ടി.എമ്മില്‍ പണംനിറയ്ക്കാന്‍ ബാങ്ക് ചുമതലപ്പെടുത്തിയ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് ഇയാള്‍. പണം നിക്ഷേപിച്ചശേഷമായിരുന്നു തട്ടിപ്പ്. രണ്ടുമാസത്തിനുള്ളില്‍ അഞ്ചുതവണകളിലായി 11,04,300 രൂപയാണ് ഇയാള്‍ കവര്‍ന്നത്.
സപ്തംബര്‍ നാലുമുതല്‍ നവംബര്‍ മൂന്നുവരെ ഇന്ത്യന്‍ഓവര്‍സീസ് ബാങ്കിന്റെ വളാഞ്ചേരി ശാഖയിലുള്ള എ.ടി.എമ്മില്‍ പണംനിക്ഷേപിച്ചിരുന്ന സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ് അശ്വിന്‍പ്രസാദ്.
Comments