ഭഗവദ്ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവനയെ എതിര്‍ത്ത് സി.പി.എം. രംഗത്തെത്തി. ഇന്ത്യയുടെ ഏക വിശുദ്ധഗ്രന്ഥം രാജ്യത്തിന്റെ ഭരണഘടനയാണെന്ന് സി.പി.എം. രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു.
ഗീതയെ ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ദേശീയ ദുരന്തത്തിന്റെ ആരംഭസൂചനയാണെന്ന് എസ്.എഫ്.ഐ. അഖിേലന്ത്യാ പ്രസിഡന്റ് വി.ശിവദാസന്‍ അഭിപ്രായപ്പെട്ടു.
Comments