തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് വിജിലന്‍സിന് നിയമോപദേശം. വിജിലന്‍സ് ലീഗല്‍ അഡൈ്വസറാണ് നിയമോപദേശം നല്‍കിയത്. ബാര്‍ കോഴ ആരോപണത്തില്‍ പ്രാഥമികാന്വേഷണം നടത്തി വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് നിയമോപദേശവും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടര്‍ അന്തിമ തീരുമാനമെടുക്കും.
മാണിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് തീരുമാനിച്ചത്. ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം അവസാനിപ്പിക്കാനും ഇനി മൊഴിയെടുക്കേണ്ടതില്ലെന്നും വിജിലന്‍സ് തീരുമാനിച്ചിരുന്നു.
ധനമന്ത്രി കെ.എം മാണിക്കെതിരെ ബാര്‍-ഹോട്ടല്‍ അസോസിയേഷന് നേതാവ് ബിജു രമേശാണ് കോഴ വാങ്ങിയെന്ന ആരോപണമുന്നയിച്ചത്. അടച്ചിട്ട ബാറുകള്‍ തുറക്കാന്‍ പണം ആവശ്യപ്പെട്ടെന്ന് ഒരു ചാനല്‍ ചര്‍ച്ചക്കിടെയാണ് ബിജു രമേശ് പറഞ്ഞത്. മണിക്കൂറുകള്‍ക്കകം കൂടുതല്‍ തെളിവുകള്‍ പുറത്തുവിടുമെന്നും ബിജു രമേശ് പറഞ്ഞിരുന്നു.
Comments