ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മേക് ഇന്‍ ഇന്ത്യ പദ്ധതിക്ക് മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. ഉല്പാദന രംഗത്ത് മാത്രം ശ്രദ്ധിച്ചാല്‍ പദ്ധതി വിജയിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി.
ചൈനയില്‍ ഉല്പാദന രംഗം വിജയിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ ഉലപാദന മേഖലയെ മാത്രം പ്രോത്സാഹിപ്പിക്കുന്നതില്‍ അര്‍ഥമില്ല. ചൈനയില്‍ ഉല്പാദന രംഗം വളര്‍ന്ന കാലത്തേക്കാള്‍ വ്യത്യസ്തമായ സമയത്താണ് ഇന്ത്യയില്‍ വികസനം നടക്കുന്നത്. ഇന്ത്യയില്‍ എന്താണ് ഫലം കാണുകയെന്നത് സംബന്ധിച്ച് സംശയമുണ്ടെന്നും രഘുറാം രാജന് പറഞ്ഞു.
ഉല്പാദനത്തില് മാത്രമാണ് മേക് ഇന്‍ ഇന്ത്യ ലക്ഷ്യം വെക്കുന്നത്. ഉല്പാദനത്തില് ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ചൈനയടക്കമുള്ള രാജ്യങ്ങളോടാണ് മത്സരിക്കേണ്ടത്. ചൈനയും മറ്റ് കിഴക്കനേഷ്യന്‍ രാജ്യങ്ങളും നേരത്തേ തന്നെ ഉല്പാദനം വര്‍ധിപ്പിച്ച് കയറ്റുമതിയിലൂടെ വികസിച്ചിട്ടുണ്ടെന്നും ഇന്ത്യക്ക് ഇതിന് കഴിയുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉല്പന്നങ്ങള്ക്ക് പുറത്തു നിന്നുളള ആവശ്യക്കാര്‍ കുറവായതിനാല്‍ മേക് ഇന്‍ ഇന്ത്യക്ക് പകരം മേക്ക് ഫോര്‍ ഇന്ത്യയാണ് ആവശ്യം. മേക് ഇന്‍ ഇന്ത്യ പദ്ധതി വിജയിക്കാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയും ഇന്ത്യയില്‍ ബിസിനസ് ചെയ്യുന്നതിനുള്ള ചെലവ് കുറക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Comments