ന്യൂഡല്‍ഹി: സിഎന്‍എന്‍ ഇന്ത്യന്‍ ഓഫ് ദ ഇയര്‍ 2014 അവാര്‍ഡിന്റെ ഓണ്‍ലൈന്‍ വോട്ടെടുപ്പ് അട്ടിമറിക്കാന്‍ നീക്കം. ഫെബ്രുവരി 11ന് വൈകീട്ട് അവസാനിക്കുമെന്നായിരുന്നു ചാനല്‍ അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. ഫലം പരിശോധിക്കുമ്പോള്‍ മലയാളി ഐപിഎസ് ഓഫീസര്‍ പി.വിജയന് 51 ശതമാനം വോട്ടും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് 26 ശതമാനം വോട്ടുമാണ് ലഭിച്ചിരുന്നത്. ഫലം ഫെബ്രുവരി 14ന് പ്രഖ്യാപിക്കുമെന്ന് മത്സരാര്‍ത്ഥികളായ 36 പേരെയും ചാനല്‍ അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നെങ്കിലും ഇപ്പോള്‍ ചടങ്ങ് മാറ്റിവച്ച് ഓണ്‍ലൈന്‍ വോട്ടിംഗ് പ്രക്രിയ തുടരുകയാണ്.നേരത്തെ രണ്ട് തവണ മാറ്റിവച്ച ഓണ്‍ലൈന്‍ വോട്ടെടുപ്പ് ചാനല്‍ അധികൃതരുടെ അജണ്ട നടപ്പാക്കാനാണ് ഓണ്‍ലൈന്‍ വോട്ടിംഗ് പ്രക്രിയ തുടരുന്നത്. ജനുവരി നാലിന് പൂര്‍ത്തിയാക്കുമെന്ന് അറിയിച്ച വോട്ടിംഗ് പ്രക്രിയ പിന്നീട് ജനുവരി 31 ലേക്കും ഒടുവില്‍ ഫെബ്രുവരി 11 ലേക്കും മാറ്റിവയ്ക്കുകയായിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം മുന്നില്‍ നിന്നിരുന്നത് പി. വിജയന് തന്നെയായിരുന്നു.
Comments