ന്യൂഡല്‍ഹി: എ.ഐ.സി.സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശശി തരൂര്‍ എം.പി രംഗത്ത്. രാഹുല്‍ ഗാന്ധി അവധിയെടുത്തത് അനവസരത്തിലാണെന്ന് ശശി തരൂര്‍ പറഞ്ഞു. എതിര് പാര്‍ട്ടിക്കാര്‍ക്ക് വിമര്‍ശിക്കാന്‍ രാഹുല്‍ അവസരം നല്‍കിയെന്നും തരൂര്‍ കുറ്റപ്പെടുത്തി.
പാര്‍ലമെന്റിന്‍െറ ബജറ്റ് സമ്മേളന സമയത്ത് രാഹുല്‍ ഗാന്ധി രണ്ടാഴ്ച അവധിയെടുത്തത് വിമര്‍ശത്തിനിടയാക്കിയിരുന്നു. പാര്‍ട്ടിയുടെ ഭാവി പരിപാടികളെ പറ്റി ആലോചിക്കാനാണ് രാഹുല്‍ അവധിയില്‍ പോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്സഭയില്‍ ബജറ്റ് ചര്‍ച്ചയിലടക്കം സജീവമായി പങ്കെടുക്കേണ്ട സമയത്താണ് രാഹുല്‍ അവധിയില്‍ പോയിരിക്കുന്നത്. ഇതിനിടയിലാണ് രാഹുലിനെ വിമര്‍ശിച്ച് തരൂര്‍ രംഗത്തുവന്നത്.
Comments