കൊച്ചിമെട്രോ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച സമയത്തിനുള്ളില്‍ സാധിക്കില്ലെന്ന് നിര്‍മ്മാണ ചുമതലയുള്ള ഡിഎംആര്‍സി അറിയിച്ചു. എറണാകുളം ജില്ലയിലെ ക്വാറി സമരം മൂലം രണ്ടാഴ്ചയായി മെട്രോ നിര്‍മാണം മുടങ്ങിക്കിടക്കുകയാണ്.
അതിനു പിന്നാലെ മെട്രോ നിര്‍മ്മാണത്തില്‍ നിന്ന് പിന്മാറുകയാണെന്ന് കരാറുകാര്‍ ഡിഎമാര്സിയെ അറിയിക്കുകയും ചെയ്തു. എറണാകുളം ജില്ലയില്‍ മാത്രം ക്വാറി സമരം തുടരുന്നതിന് പിന്നില്‍ സ്ഥാപിത താല്പര്യക്കാരാണെന്ന് ആരോപിച്ചാണ് കരാറുകാരുടെ പിന്മാറ്റം.
Comments