ബജറ്റ് അവതരണ ദിനത്തില്‍ കരുത്തുതെളിയിച്ച വിപണികളില്‍ വീണ്ടും മുന്നേറ്റം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക 177 പോയന്റ് ഉയര്‍ന്ന് 29539ലും നിഫ്റ്റി സൂചിക 52 പോയന്റ് ഉയര്‍ന്ന് 8954ലുമാണ് വ്യാപാരം ആരംഭിച്ചത്.
439 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 89 ഓഹരികള്‍ നഷ്ടത്തിലുമാണ്. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഒഎന്‍ജിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ടാറ്റ പവര്‍, ഐടിസി, ഭാരതി എയര്‍ടെല്‍, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ് വ്യാപാരം നടക്കുന്നത്.
Comments