അസോസിയേറ്റ് രാജ്യങ്ങള്‍ ക്രിക്കറ്റില്‍ ശക്തരാകമെന്നതില് തര്‍ക്കമില്ല. ഇന്ത്യന്‍ നായകന് എം.എസ്. ധോനിയും ഈ അഭിപ്രായകാരനാണ്. എന്നാല്‍, അത് ഇന്ത്യയുടെ ചിലവില്‍ വേണ്ടെന്നും ധോനി തറപ്പിച്ചു പറയുന്നു. സച്ചിന് തെണ്ടുല്‍ക്കര്‍ ഉള്‍പ്പടെയുള്ളവര്‍ അസോസിയേറ്റ് രാജ്യങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്ന ആവശ്യവുമായി രംഗത്തുവരുന്നതിനിടെയാണ് ധോനിയുടെ അഭിപ്രായപ്രകടനം. യു.എ.ഇ. അടക്കമുള്ള ചെറിയ ടീമുകളെ മെച്ചെപ്പെടുത്താന്‍ ഇന്ത്യ സഹായിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ധോനി ഇക്കാര്യം പറഞ്ഞത്.
Comments