ആം ആദ്മി പാര്‍ട്ടിയില്‍ ഭിന്നത മറനീക്കി പുറത്തുവരുന്നു. പാര്‍ട്ടിയില്‍ വണ്മാന്ഷോയാണെന്ന് മുതിര്‍ന്ന നേതാവ് പ്രശാന്ത്ഭൂഷണ് വ്യക്തമാക്കി.
സ്ഥാപകനേതാക്കളായ യോഗേന്ദ്രയാദവും പ്രശാന്ത്ഭൂഷണും പാര്‍ട്ടി നേതൃത്വത്തിനെതിരെ അയച്ച കത്ത് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് പ്രശാന്ത് ഭൂഷണ് ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ കടുത്ത ആരോപണം ഉന്നയിച്ചത്. പാര്‍ട്ടിയിലെ വരവുചെലവു കണക്കുകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെന്നും പ്രശാന്ത് ഭൂഷണ് പറഞ്ഞു.
Comments