കൊച്ചി: ധനമന്ത്രി കെ.എം മാണിക്കെതിരായ അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ഹൈകോടതി. പരാതി അന്വേഷിക്കാനാവില്ലെന്ന കോട്ടയം വിജിലന്‍സ് കോടതി ഉത്തരവ് ഹൈകോടതി സിംഗിള്‍ ബഞ്ച് റദ്ദാക്കി. ശ്രീധരീയം എന്ന ആയുര്‍വേദ സ്ഥാപനത്തിനും കോഴി കച്ചവടം നടത്തുന്ന തോംസണ്‍ ഗ്രൂപ്പിനും മുന്‍കാല പ്രാബല്യത്തോടെ നികുതി ഇളവ് നല്കിയ സംഭവത്തില്‍ അഴിമതി നടന്നെന്ന പരാതിയിലാണ് കോടതി ഉത്തരവ്. അഭിഭാഷകനായ നോബിള്‍ മാത്യുവാണു ഹര്‍ജി നല്‍കിയത്.
ആരോപണത്തില്‍ കഴമ്പില്ലെന്നും പരാതിയിലുള്ള അന്വേഷണം തങ്ങളുടെ അധികാരപരിധിയില്‍ പെടില്ലെന്നും ചൂണ്ടിക്കാട്ടി നേരത്തെ കോട്ടയം വിജിലന്‍സ് കോടതി നോബിള്‍ മാത്യുവിന്റെ ഹര്‍ജി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണു നോബിള്‍ മാത്യു ഹൈക്കോടതിയെ സമീപിച്ചത്.
Comments