ആംആദ്മി കണ്‍വീനര്‍ സ്ഥാനം അരവിന്ദ് കെജ്രിവാള് രാജിവെച്ചു. ഡല്‍ഹി മുഖ്യമന്ത്രിയായ അദ്ദേഹം പാര്‍ട്ടിയുടെ നേതൃസ്ഥാനത്തുകൂടി തുടരുന്നതില്‍ നേരത്തേ അഭിപ്രായ ഭിന്നതയുണ്ടായിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ഇതിനെതിരെ രംഗത്തുവന്നതോടെ നേരത്തേ അദ്ദേഹം രാജിക്കൊരുങ്ങിയിരുന്നു.
രണ്ട് ചുമതലകള്‍ ഒരേസമയം വഹിക്കുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം രാജിവെച്ചത്. കെജ്രിവാള് വണ്‍മാന്‍ഷോ നടത്തുകയാണെന്ന് മുതിര്‍ന്ന നേതാവ് പ്രശാന്ത് ഭൂഷണ് ഇന്നലെ ദേശീയ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ ആരോപിച്ചിരുന്നു. കെജ്രിവാളിനെതിരെ മറ്റൊരു മുതിര്‍ന്ന നേതാവ് യോഗേന്ദ്രയാദവും രംഗത്തെത്തിയിരുന്നു.
ആഭ്യന്തരതര്‍ക്കങ്ങള്‍ പുകയുന്നതിനിടെ ആം ആദ്മി പാര്‍ട്ടിയുടെ നിര്‍ണായക ദേശീയ നിര്‍വാഹകസമിതി യോഗം നടക്കാനിരിക്കേയാണ് രാജി.
Comments