ഡല്‍ഹി ബലാത്സംഗക്കേസ് പ്രതിയുടെ അഭിമുഖം ബി.ബി.സിക്ക് സംപ്രേഷണം ചെയ്യാന്‍ അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ ബഹളം. പ്രതിപക്ഷ പാര്‍ട്ടികള്‍ നടുത്തളത്തിലിറങ്ങിയതോടെ സഭ നിര്‍ത്തിവെച്ചു.
സഭ തുടങ്ങിയതുമുതല്‍ സംഭവത്തില്‍ പ്രതിഷേധിച്ച് ബഹളം തുടങ്ങി. സംഭവത്തില്‍ പ്രതിപക്ഷത്തിനു മാത്രമല്ല ഭരണപക്ഷത്തിനും ഉത്കണ്ഠയുണ്ടെന്നും സംഭവം അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പാര്‍ലമെന്റ്കാര്യസഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി സഭയെ അറിയിച്ചു.സമാജ്വാദി പാര്‍ട്ടി എം.പി ജയാബച്ചന്റെ നേതൃത്വത്തില്‍ വനിതാ എം.പിമാരും പ്രതിഷേധവുമായി രംഗത്തുവന്നു. ഇവര്‍ക്കാപ്പം പ്രതിപക്ഷ എം.പിമാരെല്ലാം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി. തുടര്‍ന്ന് സ്പീക്കര്‍ പി.ജെ കുര്യന് 11:36 വരെ സഭ നിര്‍ത്തിവെച്ചു.
Comments