കോഴിക്കോട്: ഗ്രൂപ്പുകളെക്കാളും പാര്‍ട്ടിയാണ് കോണ്‍ഗ്രസില്‍ മുഖ്യമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിയിലെ ചില നേതാക്കള്‍ക്ക് തീവ്രവാദമാണ്. എന്നാല്‍ താഴത്തെട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ഗ്രൂപ്പ് അതിപ്രസരത്തിലൊന്നും താല്പര്യമില്ലെന്നാണ് ജനപക്ഷയാത്രയിലൂടെ മനസിലായതെന്നും സുധീരന് പറഞ്ഞു. കോഴിക്കോട് ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കോണ്ഗ്രസ്പ്രതിനിധികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്രൂപ്പ് മത്സരങ്ങളില്ലാതെ പ്രവര്‍ത്തകര്‍ക്ക് ഒറ്റക്കെട്ടായി നില്‍ക്കാനുള്ള സാഹചര്യമൊരുക്കാന്‍ ഗ്രൂപ്പ് മാനേജര്‍മാരായി പ്രവര്‍ത്തിക്കുന്നവര്‍ ശ്രദ്ധിക്കണം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം അവസാനിപ്പിക്കണം. തന്‍െറ ഈ നിര്‍ദേശത്തെ ഉപദേശമായോ താക്കീതായോ സ്വീകരിക്കാം. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും സുധീരന് പറഞ്ഞു.
Comments