താന്‍ കൊക്കെയിന്‍ ഉപയോഗിച്ചിട്ടില്ലെന്ന് കൊക്കെയിന്‍ കേസില്‍ പിടിയിലായ സിനിമാ താരം ഷൈന്‍ ടോം ചാക്കോ. രക്ത പരിശോധന ഫലം പുറത്ത് വന്നപ്പോള്‍ അത് മനസ്സിലായല്ലോ എന്നും ഷൈന്‍ ടോം ചോദിച്ചു.
സുഹൃത്തുക്കളായതു കൊണ്ടാണ് കേസില്‍ പിടിയിലായ മറ്റൊരു പ്രതിയായ ബ്ലസിയുടെ ഫ് ളാറ്റില്‍ പോയത്. സുഹൃത്തുക്കളെ കാണാനാണ് താന്‍ അവിടെ പോയതെന്നും ഷൈന്‍ ടോം പറഞ്ഞു. എറണാകുളം സെഷന്‍സ് കോടതിയില്‍ എത്തിച്ചപ്പോഴാണ് ഷൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
കേസില്‍ ഷൈന്‍ ടോം ചാക്കോ അടക്കമുള്ളവരുടെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കാന്‍ ഇരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
Comments