കൊടുങ്ങല്ലൂര്‍ ശ്രീനാരായണപുരത്ത് കാര്‍ അപകടത്തില്‍പെട്ട് കാസര്‍കോട് കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസര്‍ മരിച്ചു. തിരുവനന്തപുരം കുളത്തൂര്‍ കൂട്ടത്തിങ്കല്‍ 'രശ്മി'യില്‍ സമീര്കുമാറിന്െറ ഭാര്യ വിജി (35)യാണ് മരിച്ചത്. കാര്‍ ഓടിച്ചിരുന്ന സമീര്‍കുമാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. വാഹനം റോഡരികിലെ മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. സമീര്കുമാറും കേന്ദ്ര സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രഫസറാണ്.
മൃതദേഹം കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍. തിരുവനന്തപുരത്തുനിന്നും കാസര്‍കോടേക്ക് പോവുകയായിരുന്നു ഇരുവരും.
Comments