വിവാദ അഭിമുഖം: ബി.ബി.സിക്ക് തിഹാര്‍ ജയില്‍ അധികൃതരുടെ നോട്ടീസ്
Text Size
Story Dated: Thursday, March 05, 2015 05:34 hrs UTC
ന്യൂഡല്‍ഹി: ഉപാധികള്‍ മറികടന്നു കൂട്ടബലാത്സംഗ കേസിലെ പ്രതിയുടെ ഡോക്യുമെന്ററി ചിത്രീകരിച്ച സംഭവത്തില്‍ ബി.ബി.സിക്ക് നോട്ടീസ്. തിഹാര്‍ ജയില്‍ അധികൃതരാണ് നോട്ടീസ് അയച്ചത്. ബി.ബി.സി കരാര്‍ ലംഘനം നടത്തിയെന്ന് നോട്ടീസില്‍ പറയുന്നു.
പഠനാവശ്യത്തിന് എന്ന പേരിലാണ് ഡോക്യുമെന്ററിക്ക് അനുമതി നല്‍കിയത്. ഇത് വാണിജ്യപരമായ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചു. സ്ത്രീകളുടെ അന്തസ് കളയുന്ന കാര്യങ്ങളാണ് ഡോക്യുമെന്ററിയിലുള്ളതെന്നും നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
Comments