തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന് കൊല്ലപ്പെട്ട കേസ് അട്ടിമറിക്കാനായി ഡിജിപിക്ക് വേണ്ടി ഇടപെട്ടത് മുന്‍ഡിജിപി എം.എന്‍. കൃഷ്ണമൂര്ത്തിയാണെന്ന് മുഖ്യമന്ത്രിക്ക് നല്കിയ കത്തില്‍ പി.സി ജോര്‍ജ്. ശുപാര്‍ശകള്‍ നടപ്പിലാക്കാത്തതിന് ജേക്കബ് ജോബിനോട് ഡിജിപിക്ക് വ്യക്തിവൈരാഗ്യമുണ്ടായിരുന്നുവെന്നും പിസി ജോര്‍ജിന്റെ കത്തില്‍ ആരോപണമുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് അഞ്ച് പേജുള്ള കത്താണ് ജോര്‍ജ് മുഖ്യമന്ത്രിക്ക് നല്‍കിയത്.
കാപ്പ ചുമത്തുന്നതില്‍ ഇളവ് നല്‍കണമെന്നതാണ് മൂര്‍ത്തി ടെലിഫോണില്‍ ആവശ്യപ്പെടുന്നത്. സിഡിയിലെ 40 മിനുട്ടുള്ള ശബ്ദരേഖയില്‍ നിഷാം വേണ്ടപ്പെട്ട ആളാണെന്ന് മുന്‍ഡിജിപി പറയുന്നുണ്ട്. പറഞ്ഞ കാര്യങ്ങളൊന്നും നടക്കുന്നില്ലല്ലോ എന്നും സ്വാമിക്ക് താല്പര്യമുള്ള കാര്യം അറിയാമല്ലോ എന്നും ശാസനാരൂപത്തിലും കൃഷ്ണമൂര്‍ത്തി സംസാരിക്കുന്നുണ്ട്.
Comments