You are Here : Home / News Plus

ബജറ്റ് അവതരണം തടസപ്പെടുത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് വെള്ളാപ്പള്ളി

Text Size  

Story Dated: Friday, March 06, 2015 03:47 hrs UTC

പത്തനാപുരം: ബജറ്റ് അവതരണം തടസ്സപ്പെടുത്തുമെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പത്തനാപുരം കറവൂര്‍ 802 ാം നമ്പര്‍ ശാഖയുടെ 10 മത് പ്രതിഷ്ഠ വാര്‍ഷികത്തിന്‍െറ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശുദ്ധതയുടെ അയല്‍പക്കത്ത് പോലും പോകാത്തയാളാണ് വി.എം. സുധീരന്‍. ബാര്‍കോഴക്ക് മുമ്പേ ഉമ്മന്‍ചാണ്ടി വിവാദപുരുഷനായിരുന്നു. കോഴ കൊടുത്തശേഷം രണ്ടാംതരം പണി കാണിക്കുന്നത് ശരിയല്ല. കോടതികള്‍ ഇല്ലായിരുന്നെങ്കില്‍ രാഷ്ട്രീയക്കാരുടെ ദുഷ്പ്രവര്‍ത്തനങ്ങള്‍ മാത്രമേ നടക്കുകയുള്ളൂ. പി.സി. ജോര്‍ജ് ഒരു സ്വപ്നജീവിയാണ്. അദ്ദേഹത്തിന്‍െറ സ്വപ്നങ്ങളൊന്നും നടപ്പാകില്ല. യോഗം രാഷ്ട്രീയ പാര്‍ട്ടിയാകില്ല. നല്ലൊരു രാഷ്ട്രീയകക്ഷിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.