You are Here : Home / News Plus

കാര്‍ഷിക രംഗത്തെ മികച്ച നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, March 06, 2015 03:52 hrs UTC

തിരുവനന്തപുരം: കാര്‍ഷിക മേഖലയുടെ വികസനത്തിനായി വരുന്ന മികച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംസ്ഥാനതല കാര്‍ഷിക വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാര്‍ഷിക രംഗത്ത് നെഗറ്റിവ് വളര്‍ച്ചയാണ് സംസ്ഥാനം രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇന്ന് വളര്‍ച്ച പോസിറ്റിവായിട്ടുണ്ട്. റബര്‍ -നെല്‍കര്‍ഷകരുടെ സംരക്ഷണത്തിന് ശ്രദ്ധാപൂര്‍വമായ പ്രവര്‍ത്തനം നടത്തും. പ്രതീക്ഷാ നിര്‍ഭരമായി കാര്‍ഷികരംഗം മാറുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.