You are Here : Home / News Plus

ഇന്ത്യന്‍ മമത്സ്യബന്ധന തൊഴിലാളികള്‍ സമുദ്രാതിര്‍ത്തി കടന്നാല്‍ വെടിവെക്കും; ശ്രീലങ്കന്‍ പ്രധാനമന്ത്രി

Text Size  

Story Dated: Saturday, March 07, 2015 07:32 hrs UTC

ഇന്ത്യന്‍ മത്സ്യബന്ധന തൊഴിലാളികള്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തി കടന്നാല്‍ വെടിവെക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ. ആരെങ്കിലും എന്‍െറ വീട്ടിലേക്ക് അതിക്രമിച്ച് കടന്നാല്‍ ഞാന്‍ വെടിവെക്കും. നിങ്ങളെന്തിന് ഞങ്ങളുടെ സമുദ്രാതിര്‍ത്തിയിലേക്ക് കടക്കുന്നു. നിങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ നിന്നും മത്സ്യബന്ധനം നടത്തുക. അപ്പോള്‍ ഒരു പ്രശ്നവും ഉണ്ടാകില്ല എന്നാണ് വിക്രമസിംഗെ പറഞ്ഞത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 12ന് ശ്രീലങ്ക സന്ദര്‍ശിക്കാനിരിക്കെയാണ് ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശം.

ശ്രീലങ്കക്ക് ചൈനയുമായും ഇന്ത്യയുമായുമുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച വിക്രമസിംഗെ ഇരുരാജ്യങ്ങളുമായുള്ള ബന്ധം രണ്ടായിത്തന്നെ കാണാനാണ് ശ്രീലങ്ക താല്‍പര്യപ്പെടുന്നതെന്ന് വ്യക്തമാക്കി. ഇരുരാജ്യങ്ങളുമായുള്ള ബന്ധം ശ്രീലങ്കക്ക് ഒരുപോലെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.